പേജുകള്‍‌

2013, മാർച്ച് 31, ഞായറാഴ്‌ച

കഞ്ചാവനുഭൂതി... ഒരു മിഥ്യാനുഭവം!!

 
കഞ്ചാവടിയ്ക്കുക എന്നത് വർഷങ്ങളോളമായി എന്നെ പ്രലോഭിപ്പിച്ചിരുന്ന ഒരു വസ്തുതയാണ്. പലപ്പോഴും പല സുഹൃത്തുക്കളും കഞ്ചാവ് കയ്യിലെടുത്ത് തന്ന് പ്രലോഭിപ്പിച്ചിട്ടുണ്ട്. അന്നെല്ലാം അതിൽ നിന്നും ഒഴിഞ്ഞു മാറാനായിരുന്നു മനസ് പ്രേരിപ്പിച്ചത്. പക്ഷേ അടുത്തകാലത്ത് ഒരു ആഗ്രഹം. വലിയ പാരാവാരങ്ങളൊക്കെ പറഞ്ഞു കേൾക്കുന്ന കഞ്ചാവനുഭൂതി എന്തെന്നറിയണം എന്ന്. വിശ്വസിയ്ക്കാവുന്ന ഒരു സുഹൃത്തിനോട് കാര്യം പറഞ്ഞു. അവൻ സംഘടിപ്പിക്കാമെന്ന് സംഗതി ഏറ്റു. സമയവും കാലവും സ്ഥലവും എല്ലാം മുൻകൂർ തീരുമാനിച്ച് പദ്ധതി പ്രകാരം പുറപ്പെട്ടു. ഒരു വെള്ളിയാഴ്ച  ഉച്ചയ്ക്ക്.  എം. മുകുന്ദൻ എന്ന പ്രസിദ്ധനായ എഴുത്തുകാരന്റെ 'ഹരിദ്വാരിൽ മണിമുഴങ്ങുന്നു' എന്ന നോവൽ  പണ്ടെങ്ങോ  വായിച്ചപ്പോൾ മുതൽ മനസിൽ മുട്ടി നിന്നിരുന്ന ഒരു മോഹമാണ് സാക്ഷാത്ക്കരിയ്ക്കുവാൻ പോകുന്നത് എന്നതിന്റെ ആവേശവും ഉള്ളിലുണ്ടായിരുന്നു.


മനസിൽ ഒരുപാട് ഭാവനകളായിരുന്നു!! കഞ്ചാവടിച്ച് പറന്നു നടക്കുന്ന ഞാൻ.. അതെങ്ങിനെയായിരിക്കും എന്ന ആകാംക്ഷ, അങ്ങിനെയങ്ങിനെ... പോകുന്ന വഴിയ്ക്ക് വേണ്ടപ്പെട്ട  ഒരു സുഹൃത്തിനെ കണ്ടു. ഞാൻ അദ്ദേഹത്തെ കാണുന്നത് അന്ന് രണ്ടാമത്തെ തവണയായിരുന്നു എങ്കിലും  രണ്ടാമത്തെ തവണ അയാൾ എന്നെ കണ്ടു. അത് മനസിലാക്കിയിട്ടും കാണാത്ത മട്ടിൽ എന്റെ വണ്ടി ഞാൻ നിർത്താതെ യാത്ര തുടർന്നു. ചെയ്തതെല്ലാം ചെയ്തില്ല എന്നും പറഞ്ഞതൊന്നും പറഞ്ഞില്ല എന്നുമൊക്കെ ആരെയൊക്കെയോ ബോധ്യപ്പെടുത്തുവാൻ തത്രപ്പെടുന്ന അദ്ദേഹത്തെ ഞാനായിട്ട് ബുദ്ധിമുട്ടിയ്ക്കണ്ടാ എന്ന് കരുതി

സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴേയ്ക്കും, കൂടിക്കാഴ്ചയെ  തുടർന്ന് ലഭ്യമായ പരിഭവസന്ദേശത്തിൽ  മനസുരുക്കാതെ കൂട്ടുകാരനെ പാചകത്തിൽ സഹായിയ്ക്കുവാൻ ഞാനും കൂടി.  കൂട്ടുകാരൻ പാചകം ചെയ്ത ചോറും കറിയും വയറു നിറയെ കഴിച്ച് സ്റ്റാമിന കൂട്ടി. കഞ്ചാവ് എന്നത് എന്തോ വലിയ ഒരു സംഭവമാണ് എന്ന എന്റെ ചിന്ത ഭക്ഷണം നന്നായി കഴിയ്ക്കുവാൻ പ്രേരിപ്പിച്ചു. ഭക്ഷണം കഴിച്ച് വിശുദ്ധകർമ്മത്തിലേയ്ക്ക് കടന്നു!! 

ആദ്യമായി കഞ്ചാവ് വലിയ്ക്കുന്നവർ 'ഭം ഭം മഹാദേവ!!' എന്ന് പ്രാർത്ഥിയ്ക്കണം എന്ന സുഹൃത്തിന്റെ ഉപദേശം ശിരസ്സാവഹിച്ചു. അവനിത് രണ്ടാമത്തെ അനുഭവമായിരുന്നു. എങ്ങാനും കഞ്ചാവടിച്ച് ഞാനെന്ന തുടക്കക്കാരി കിറുങ്ങുകയാണെങ്കിൽ കെട്ട് വിടുവിക്കാൻ വേണ്ടി തൈര്, ചെറുനാരങ്ങ തുടങ്ങിയ സാമഗ്രികൾ അവൻ സൂക്ഷിച്ചിരുന്നു. അങ്ങിനെ സുഹൃത്തിന്റെ ഉപദേശപ്രകാരം 'ഭം ഭം മഹാദേവ!!' എന്ന് പ്രാർത്ഥിച്ച് അവൻ നീട്ടിയ കഞ്ചാവ് ബീഡി വലിയ്ക്കുവാൻ തുടങ്ങി, ഭയഭക്തി ബഹുമാനപുരസ്സരം!

വലിച്ചപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഇനി വലിയ്ക്കുന്നതു ശരിയാവാത്തതുകൊണ്ടായിരിക്കാം എന്ന ചിന്തയിൽ ആഞ്ഞാഞ്ഞ് വലിച്ചു. അവന്റെ കണ്ണുകളിൽ കലക്കത്തിന്റെ ചുവപ്പുരാശി തെളിഞ്ഞു തുടങ്ങിയിരുന്നു

'എടാ.. നിന്റെ കണ്ണുകൾ കലങ്ങിയിരിക്കുന്നു' എന്ന് ഞാൻ ഓർമ്മിപ്പിച്ചു.
'എനിയ്ക്ക് ഏതാണ്ട് പോലെയൊക്കെ തോന്നുന്നുണ്ട്' എന്ന് അവൻ. ഒരേയൊരു കഞ്ചാവ് ബീഡിയുണ്ടായിരുന്നത് തീർന്നപ്പോഴേയ്ക്കും അവൻ കിറുങ്ങി തുടങ്ങിയിരുന്നു. ഞാനപ്പോഴും ഒരു കുഴപ്പവുമില്ലാതെ പയറുമണി പോലെ ഒന്നും തോന്നാതെ ഇരുന്നു. അവൻ അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളം കുടിച്ച് ഉടൻ തന്നെ സ്വീകരണമുറിയിലെ സോഫയിൽ കിടന്നു. ഞാൻ അടുത്തിരുന്ന കസേരയിലിരുന്ന് അവനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു

'എടാ.. നിനക്ക് ഇപ്പോൾ എന്താ തോന്നുന്നത്?' ഞാൻ ചോദിച്ചു. അവൻ ചിരിച്ചു. ഒരുമാതിരി റിലേ വിട്ട ചിരി!

'അധികം ചിരിയ്ക്കണ്ടാ. നിർത്താൻ പറ്റില്ല എന്നാ കേട്ടിരിക്കുന്നത്' ഞാൻ പറഞ്ഞു

'എനിയ്ക്ക് ചിരിയുടെ ഞരമ്പുകളിൽ എന്തൊക്കെയോ തോന്നുന്നു' എന്നവൻ.
'എന്ത് തോന്നുന്നു?' 

'എന്തോ തോന്നുന്നു.' (പിന്നീടവൻ പറഞ്ഞു എന്തോ തോന്നലിന്റെ പേര് ഇക്കിളി എന്നായിരുന്നു എന്ന്!!) 

'എങ്കിൽ നീ ഇനി ചിരിക്കണ്ടാ, നിർത്താൻ പറ്റിയില്ലെങ്കിലോ..?' 

അവൻ ചിരി നിയന്ത്രിച്ചു. എന്നിട്ടും ഒരു പുഞ്ചിരി അവന്റെ മുഖത്ത് തത്തിക്കളിയ്ക്കുന്നുണ്ടായിരുന്നു

'ഇപ്പോൾ നിനക്കെന്ത് തോന്നുന്നെടാ? നീ കിറുങ്ങിയോ?' 

'ഉവ്വ്. ഞാൻ കിറുങ്ങി. എന്റെ തലയുടെ ഭാരം ഇല്ലാതായിരിക്കുന്നു

'ഓഹോ.. കിറുങ്ങാൻ വന്ന ഞാനപ്പോ ശശിണിയായിലേ? ദാ അവൻ കിറുങ്ങിക്കെടക്കുന്നു!!' അവൻ മായാത്ത പുഞ്ചിരിയുമായി കിടന്നതേയുള്ളൂ

'എടാ നിനക്കിപ്പോൾ എന്ത് തോന്നുന്നു?' വീണ്ടും എന്റെ ചോദ്യം

'എന്റെ ദേഹത്തിന്റെ ഭാരം പോയി.' അവന്റെ മറുപടി

കുറച്ച് കഴിഞ്ഞു വീണ്ടും എന്റെ ചോദ്യം

'എന്റെ കാലിന്റെ ഭാരം പോയി.' 

അല്പസമയത്തിനുശേഷം വീണ്ടും ചോദ്യം

'ഇപ്പോൾ ഞാൻ പറന്നു നടക്കുകയാ... എന്തൊരു സുഖം

കേട്ടപ്പോൾ കൊതിതോന്നിപ്പോയി!! പറന്നു നടക്കാൻ വന്നത് ഞാൻ!! പറന്നു നടന്നത് അവൻ!!! ഞാനങ്ങിനെ മിഴുങ്ങസ്യാന്ന് അവനെയും നോക്കിയിരുന്നു. അവന്റെ കൺപോളകളിൽ ഉറക്കം തത്തിക്കളിയ്ക്കുന്നത് ഞാൻ കണ്ടു.
'ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോടാ' എന്ന് ഞാൻ പറഞ്ഞു. അപ്പോഴും മുഖത്തെ മായാത്ത പുഞ്ചിരിയുമായി അവൻ കിടന്നു.

കുറച്ചുനേരം ഞാൻ പുറത്തു പോയി നിന്നു. തലയ്ക്ക് പിടിയ്ക്കാനായി തല കുടഞ്ഞു നോക്കി. കുനിഞ്ഞിരുന്നപ്പോൾ അവന് തലയ്ക്ക് എന്തോ തോന്നുന്നു എന്ന് പറഞ്ഞ ഓർമ്മ വെച്ച് ഞാനും തല കുനിച്ചിരുന്നു. ഒരു രക്ഷയുമില്ല!!
ആകെ തോന്നിയത് എന്റെ കൺപോളകളിൽ ഘനം വെച്ചുവരുന്ന ഉറക്കഭാരമാണ്. വന്നുനോക്കിയപ്പോൾ അവൻ പതുക്കെ ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്നു. മുൻ_വശത്തെ വാതിലടച്ച് വെളിച്ചവും കെടുത്തി ഞാൻ അകത്തെ മുറിയിൽ പോയി കിടന്നു. കിടന്നതേ ഓർമ്മയുണ്ടായുള്ളൂ. പിന്നെ എണീറ്റപ്പോൾ സന്ധ്യയായിരുന്നു. ഒന്നുമറിയാതെ തുടർച്ചയായി രണ്ട് മണിക്കൂർ ഉറങ്ങി

എപ്പോൾ ഉറങ്ങിയാലും, അതെത്ര കുറഞ്ഞ നേരത്തേയ്ക്കാണെങ്കിൽ പോലും ഒരുപാട് സ്വപ്നം കാണുന്നവളാണ് ഞാൻ. മാത്രമല്ല കാണുന്ന സ്വപ്നങ്ങളൊക്കെ ഉണർന്നാൽ വ്യക്തമായി ഓർക്കുകയും ചെയ്യും. പക്ഷേ അന്ന് ഞാൻ യാതൊരു സ്വപ്നങ്ങളുമില്ലാതെ ശാന്തമായും സമാധാനത്തോടെയും ഉറങ്ങി

അന്ന് എന്റെ ഉറക്കത്തിൽ നിന്നും എനിയ്ക്ക് നഷ്ടപ്പെട്ട എന്റെ സ്വപ്നങ്ങൾ ഇതുവരെയും തിരിച്ചു കിട്ടിയിട്ടില്ല എന്നതാണ് കഞ്ചാവടിയിൽ നിന്നും എനിയ്ക്കുണ്ടായ ഫലം. പറഞ്ഞു കേട്ടതു പോലെ മറ്റൊരു അനുഭൂതിയും എനിയ്ക്കതിൽ നിന്നും കിട്ടിയില്ല!!! ഇതാണോ ഒരുപാട് കൊട്ടിഘോഷിയ്ക്കപ്പെട്ട കഞ്ചാവനുഭൂതി??!!!

35 അഭിപ്രായങ്ങൾ:

  1. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ശശിണിയുടെ ജീവിതം പിന്നെയും ബാക്കി.. ആദ്യം പിന്നാലെ നടന്ന ചെറുക്കന്‍ സഹോദരി എന്ന് വിളിച്ച് വഞ്ചിച്ചു. ഇപ്പോഴിതാ ആഞ്ഞുവലിച്ച കഞ്ചാവും...കഞ്ചാവും വഞ്ചിക്കുമോ ഈശ്വരാ....

    മറുപടിഇല്ലാതാക്കൂ
  2. ഹ ഹാ ഹാ!!

    ശരീര ഭാരം കുറഞ്ഞവൻ എങ്ങോട്ടും പറന്നു പോയില്ലല്ലോ, കഷ്ടം!!
    ചിറകുവന്നവൻ ആകാശത്തിൽ പറന്നു നടന്നിരുന്നെങ്കിൽ???കൂടെ പറക്കാൻ കൊതിച്ച കിളികളുടെ കൂടെ അവൻ പറന്നിരുന്നെങ്കിൽ? കാണാൻ കൊതിച്ച ആളുകളെയും സ്ഥലങ്ങളിലും അവൻ പറന്നിറങ്ങിയിരുന്നെങ്കിൽ? ഹാ കഷ്ടം!! ഹാ കഷ്ടം!!

    മറുപടിഇല്ലാതാക്കൂ
  3. :D ചിറകുകൾ സ്വപ്നങ്ങളിൽ മാത്രമേ ഉണ്ടാകൂ സുഹൃത്തേ... എനിയ്ക്കെന്റെ സ്വപ്നങ്ങൾ പോലും നഷ്ടമായി ഈ അനുഭവത്തിലൂടെ... :(

    മറുപടിഇല്ലാതാക്കൂ
  4. നഷ്ട്‌ സ്വപ്നങ്ങളുടെ അനന്ത സാധുത അത്ര പെട്ടെന്നൊന്നും നിലയ്ക്കുന്നതല്ല!!

    മറുപടിഇല്ലാതാക്കൂ
  5. അതെ. ആ പ്രതീക്ഷയിലാണ് ഞാൻ. വരും വരാതിരിക്കില്ല...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ല പ്രതീക്ഷകളുടെയും അന്തം തുടർ പ്രതീക്ഷകൾ മാത്രമാണ്‌, എന്നാലും പ്രതീക്ഷകൾ കൈവിടണ്ട....... :)

      ഇല്ലാതാക്കൂ
  6. അജ്ഞാതന്‍2013, ഏപ്രിൽ 9 5:17 PM

    Koode ullavare 100% viswasichilla ennathanu aadyakaranam , ini ippo velivillathe enthenkilum cheythu koottumo ennulla bhayam.vayyatha patti Kayyala kayaranda karyamundo, oru pothi vangi thanne veettil kondu vachu irunnu pukakku appol anubhoothi okke varum... angane pandaramadangu.

    മറുപടിഇല്ലാതാക്കൂ
  7. അതിന്റെ ആവശ്യമില്ല എന്ന് തോന്നുന്നു. വിശ്വസിയ്ക്കാൻ സാധിയ്ക്കുന്നവരെ വിശ്വസിച്ചിട്ടുണ്ട്. പക്ഷെ ആ വിശ്വാസത്തിൽ അവിശ്വാസത്തിന്റെ വിത്തുകൾ പാകിയത് അങ്ങിനെ മനസറിഞ്ഞ് വിശ്വസിച്ചവർ തന്നെയാണ്. അതുകൊണ്ട്, അത്തരം വിത്തുകൾ പാകാത്തവരെ തിരഞ്ഞെടുക്കുന്നു, അവരുമായി കൂട്ടുകൂടുന്നു. ആവശ്യമെങ്കിൽ ഇനിയും അത്തരം കൂട്ടുകെട്ടുകൾ ധൈര്യപൂർവം ആവർത്തിക്കാൻ.. അതിന് സ്വന്തമായി ഒരു പൊതി വാങ്ങി വീട്ടിൽ കൊണ്ടു വന്നിരുന്നു വലിയ്ക്കേണ്ട ആവശ്യമില്ല. പണ്ടാരമടങ്ങേണ്ട ആവശ്യവുമില്ല അജ്ഞാതാ.... മാത്രമല്ല കൂടെയുള്ളവരെ 100% വിശ്വസിച്ചില്ല എന്ന് ആധികാരികമായി പറയുവാൻ താങ്കൾക്ക് സാധിക്കില്ല. കാരണം വിശ്വസിച്ചത് ഞാനാണ്. പക്ഷേ... അവിശ്വാസത്തിന്റെ വിത്തുപാകി അന്ധകാരത്തിൽ എന്നേയ്ക്കുമായി തള്ളിയിട്ട് പുതിയ മേച്ചില്പുറങ്ങൾ തേടി പോയത് ആ വിശ്വസിച്ച ആൾ തന്നെയാണ്. അറിയാതെ ഒന്നും തന്നെ ആധികാരികമായി പറയാതെ അജ്ഞാതനാമധാരിയായ അജ്ഞാതസുഹൃത്തേ

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2013, ഏപ്രിൽ 12 10:56 AM

    Veendum angerude koode irunnu Kanjavu valicho?!!! ayal aviswasathinte vithu paaki vere mechil purangal thediyenkil adu swayam inability alle? kanjavum adichu thonyavasam kanichu nadakkunna thankale polulla orale aarenkilum viswasikkumo?
    enthanu oru aale viswasikkanulla criterias?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. swantham perupolum velippeduththaan bhayakkunna ajnjaathaa.. vaayanakkaarenna nilayil aa kurrippine kurichchalle abhipraayamidendath? ezhuthiya aalude vyakthijeevithaththe kurichchallallo..

      ഇല്ലാതാക്കൂ
  9. താങ്കൾ എല്ലാം മുൻധാരണയോടെ സംസാരിയ്ക്കുന്നു. എഴുതിയതിനെ മറ്റൊരു വിധത്തിൽ മനസിലാക്കുന്നു. താങ്കളുടെ അടിസ്ഥാനസ്വഭാവം ഇതാണോ എന്നെനിയ്ക്കറിയില്ല. എഴുതിയ കുറിപ്പിനെ കുറിച്ച് സംസാരിയ്ക്കാതെ എന്റെ വ്യക്തിജീവിതത്തിലേയ്ക്ക് എത്തി നോക്കുവാനാണ് ആദ്യ അഭിപ്രായം മുതൽ താങ്കളുടെ ശ്രമം. ആദ്യം പറഞ്ഞു ഞാൻ 100% വിശ്വസിച്ചില്ല എന്ന്! ആ അനുഭവക്കുറിപ്പിൽ വിശ്വാസക്കുറവിനെ കുറിച്ച് ഞാൻ പ്രതിപാദിച്ചിട്ടില്ല. എന്നിട്ടും താങ്കൾ അങ്ങിനെയാണ് എഴുതിയത്.അതിൽ താങ്കൾക്കുള്ള ആധികാരികത എന്തെന്ന് അറിയില്ല!! 'ചക്ക' എന്ന് പറയുമ്പോൾ 'ചുക്ക്' എന്ന് മനസിലാക്കുന്നവരോട് എന്ത് പറയുവാൻ??!!
    എങ്കിലും ഒന്നു ചോദിയ്ക്കുകയും പറയുകയും ചെയ്തോട്ടെ, എന്റെ വ്യക്തിജീവിതത്തെ വിലയിരുത്തുവാൻ താങ്കൾക്കുള്ള യോഗ്യത എന്താണ്? ഒരാളെ നേരിൽ അറിയാതെ അയാൾ എഴുതിയ കുറിപ്പുകളിലൂടെ ഒരാളെ വിലയിരുത്താതിരിക്കുവാൻ ശ്രമിയ്ക്കുക. അല്ലെങ്കിൽ അയാളെ കുറിച്ച് നേരിട്ടോ അയാളുടെ സുഹൃത്തുക്കളിൽ നിന്നോ കൂടുതൽ അറിയാൻ ശ്രമിച്ച് വ്യക്തിപരമായ അഭിപ്രായം നടത്തുക. എന്നെ നേരിട്ടറിയുന്ന ആൾ ആണെങ്കിൽ ധൈര്യപൂർവം വെളിയിൽ വരുക. ഭീരുക്കളെ പോലെ ഒളിച്ചിരിക്കാതെ. :)

    മറുപടിഇല്ലാതാക്കൂ
  10. പേര് വെളിപ്പെടുത്താതെ ഒരു ഊളന്‍ വന്നിട്ട് സദാചാരപ്പോലീസ് ചമഞ്ഞതിനെപ്പറ്റി നീയെന്തിന് ഇത്ര ഷെന്‍ഷന്‍ അടിക്കണം അനാമിക....അയാള്‍ കണ്ഠ വിക്ഷോഭം നടത്തട്ടെ...ഏത് കഞ്ചാവടിച്ചട്ടാ അവനീ കാട്ടിക്കൂട്ടുന്നതെന്ന് നിനക്കറിയില്ലല്ളോ....സുഹൃത്തേ....താല്‍പര്യമില്ളെങ്കില്‍ ഈ ബ്ളോഗ് വായിക്കേണ്ട കാര്യമില്ല.....സദാചാര പ്രസംഗത്തിന് വേറെയും മദ്രസകളും ബ്ളോഗുകളുമൊക്കെ ഇവിടുണ്ട് സുഹൃത്തേ....

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍2013, ഏപ്രിൽ 12 7:43 PM

    Anamika, Thankalude personnel karyathil idapettathalla , Thankal adil ezhuthiyirikkunnathinte bakki aayi ezhuthi, adinu thankalude marupadi thikachum personnel aayirunnu!. Enikku thankale bakki ullavanmar apreaciate cheythathu pole kanjavadikkunnathinu apreaciate cheyyan pattilla, thettu ennum thettu thanne.
    Thankalude puthiya post kandu , nannayi irikkunnu, ade polulla postukal veendum pratheekshikkunnu.
    Peru velippeduthathe irikkunnathu enthu kondennal,ente ithinu munpilathe postil vyakathamakkiyathu polulla alukal adu arhikkunnilla...
    Prashanth enthinu madrasakale parayunnu ennum manasilavunnilla, chilappol Prashanth aa oru samudayathinu ethiravam...

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാത സുഹൃത്തേ... ഇതിനുത്തരം പറയേണ്ടത് ഞാനാണ്. എഴുതിയ ഞാൻ. എന്റെ അനുഭവക്കുറിപ്പാണ് എഴുതിയിരിക്കുന്നത്. അതിൽ എവിടെയാണ് സുഹൃത്തേ 100% വിശ്വാസ്യത പുലർത്തിയില്ല എന്ന് പറയേണ്ട സന്ദർഭം? താങ്കൾ അത് പറയുകയല്ല പ്രസ്താവിച്ചിരിക്കുകയാണ്. താങ്കൾക്ക് ഞാൻ ആരെ വിശ്വസിച്ചു വിശ്വസിച്ചില്ല എന്ന് എങ്ങിനെ പറയുവാൻ സാധിയ്ക്കും?

    താങ്കൾ സുരുവിന് മറുപടി എഴുതിയിരിക്കുന്നു, ആരും ചോദിച്ചില്ല അത് എഴുതുവാൻ എന്ന്. ആരും പറഞ്ഞിട്ടല്ല ഞാനത് എഴുതിയിരിക്കുന്നത്. അത് എന്റെ സ്വാതന്ത്ര്യമാണ്. പക്ഷേ അതെച്ചൊല്ലി എന്റെ വ്യക്തി ജീവിതത്തിലേയ്ക്ക് എത്തിനോക്കുവാൻ താങ്കളോട് ആരെങ്കിലും പറഞ്ഞോ? എങ്കിൽ ഭീരുവിനെ പോലെ വ്യക്തിത്വം മറച്ചു വെയ്ക്കാതെ ചോദിയ്ക്കൂ. എന്റെ ഇ-മെയിൽ ഐ.ഡി. anaamikam@gmail.com എന്നാണ്. ധൈര്യമുണ്ടോ താങ്കൾക്ക്? ഞാൻ വെല്ലുവിളിയ്ക്കുന്നു.

    പിന്നെ, പ്രശാന്തിനോട് താങ്കൾ ചോദിച്ച ചോദ്യം. സദാചാര പ്രസംഗം നടത്തിയതും നടത്തുന്നതും താങ്കൾ തന്നെയല്ലേ? അത് എടുത്തു പറഞ്ഞതിനാണ് താങ്കൾ സഭ്യമല്ലാത്ത ഭാഷയിൽ മറുപടി എഴുതിയിരിക്കുന്നത്. അത് താങ്കളുടെ കുടുംബസംസ്കാരമായിരിക്കും അല്ലേ? സംസ്ക്കാരം ജന്മം തന്നവരിൽ നിന്നും ലഭിയ്ക്കേണ്ടതാണ്. അതില്ലെങ്കിൽ ഇത്തരം നിലവാരം കുറഞ്ഞ കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും താങ്കളെപ്പോലെയുള്ളവർ.

    കഞ്ചാവടിയ്ക്കുന്നതും മറ്റും എന്റെ കാര്യമാണ്. പ്രശാന്ത് പറഞ്ഞതുപോലെ, താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ ബ്ലോഗ് വായിക്കാം ഇല്ലെങ്കിൽ വായിക്കാതിരിക്കാം. എന്ന് വച്ച് അതെന്റെ സ്വകാര്യജീവിതത്തിലേയ്ക്ക് എത്തി നോക്കുവാൻ താങ്കൾക്കുള്ള ലൈസൻസ് അല്ല എന്നോർക്കുക. സ്വയമായി ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണല്ലോ സ്വന്തം വ്യക്തിത്വം മറച്ചു വെച്ച് താങ്കൾ അഭിപ്രായമിടുന്നത്!! സഭ്യതയുള്ള വാക്കുകളിൽ അഭിപ്രായമിടുവാൻ അപേക്ഷിയ്ക്കുന്നു. അജ്ഞാതനോടും മറ്റുള്ളവരോടും...

    മറുപടിഇല്ലാതാക്കൂ
  13. Ajngatha,paranjathokke sari thanne, Prasanth edo hindu matha theevravadi aano ennu samsayikkendi irikkunnu, verum oru 3rd rate blogil edo oral ezhuthiyathinu bakki aayi Madrasa onnum valichizhakkenda karyamilla, adepole suru paranjathum sariyanu ajngathayi irikkenda karyam illa karanam idu thala pokunna cariya onnum alla.

    മറുപടിഇല്ലാതാക്കൂ
  14. അജ്ഞാതാ... താങ്കളുടെ ആദ്യ അഭിപ്രായം എന്റെ വ്യക്തിജീവിതത്തെ കുറിച്ച് ആധികാരികമായി പറയുന്നതാണ്. 100% വിശ്വസിച്ചില്ല എന്നത്. അത് പറയുവാൻ താങ്കൾക്കെന്ത് യോഗ്യത? താങ്കൾ എന്നെ വ്യക്തിപരമായി അറിയുന്ന ആളൊ എന്റെ സുഹൃത്തുക്കളോ ആണെങ്കിൽ ആ ആധികാരികതയ്ക്ക് അർത്ഥമുണ്ട്. അതിനാണ് തികച്ചും വ്യക്തിപരമായി മറുപടി പറഞ്ഞത്. താങ്കൾക്ക് ആദ്യ രണ്ടുവരി ഒഴിവാക്കി അഭിപ്രായമിടാമായിരുന്നു. താങ്കൾ തന്നെ ആ അഭിപ്രായം എടുത്തു വായിച്ചു നോക്കൂ.

    പിന്നെ പേര് വെളിപ്പെടുത്തുവാൻ പറഞ്ഞത് മറ്റുള്ളവരല്ല. ഞാൻ, അനാമിക, ആണ് വെല്ലുവിളിച്ചിരിക്കുന്നത്. അത് മനസിലാക്കാതെ താങ്കൾ എന്തിന് മറ്റുള്ളവരെ എടുത്തു പറയുന്നു?

    പിന്നെ 'നാമം'.. ഒരു ചെടിയിൽ വിരിഞ്ഞ രണ്ട് പൂക്കൾ!! ;)

    മറുപടിഇല്ലാതാക്കൂ
  15. നന്ദി സിജോ... പിന്നെ പ്രശാന്തിനെ ഒരു വർഗ്ഗീയവാദിയൊന്നും ആക്കാതെ. സദാചാരം പ്രസംഗിയ്ക്കുന്ന സാധാരണ ഇടങ്ങൾ എന്ന നിലയിൽ ആയിരിക്കാം അദ്ദേഹം അങ്ങിനെ പറഞ്ഞത്. മൂന്നാംകിട ബ്ലോഗ് ആയതുകൊണ്ടാണല്ലോ താങ്കളെ പോലെയുള്ളവർ ഇത് മെനക്കെട്ടിരുന്നു വായിയ്ക്കുന്നത്??!! പിന്നെ പേര് വെളിപ്പെടുത്തൽ. താങ്കൾ അപ്പറഞ്ഞത് സത്യം.

    മറുപടിഇല്ലാതാക്കൂ
  16. അജ്ഞാതന്റെ സഭ്യതയില്ലാത്ത അഭിപ്രായം നീക്കം ചെയ്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍2013, ഏപ്രിൽ 12 8:22 PM

    Anamika ennathu thankalude sariyaya namadheyamano? Aalmarattam nadathi aalukale vanchikkukayalle thankal cheythirikkunnathu ? thankalude vakkukal thanne ivide cherkkunnu....

    അത് താങ്കളുടെ കുടുംബസംസ്കാരമായിരിക്കും അല്ലേ? സംസ്ക്കാരം ജന്മം തന്നവരിൽ നിന്നും ലഭിയ്ക്കേണ്ടതാണ്. അതില്ലെങ്കിൽ ഇത്തരം നിലവാരം കുറഞ്ഞ കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും താങ്കളെപ്പോലെയുള്ളവർ.

    Anamikakku janmam thannavar ithe pole kallaperum ittu anamikakku ariyathe irikkunnavarano? ithano kudumba samskaram? Anamika enna fake namil thankal enthu venel ezhuthu pakshe adu over akkaruthu...

    മറുപടിഇല്ലാതാക്കൂ
  18. Anamika(?) madrasayil matramalla sadacharam parayunnathu temple, Church ellayidathum adu thanne . Anjathante abhiprayam matram neekkam cheythathu sariyayilla, prashanthum sabhyamallatha bhasha upayogichittundu enthu kondu adu neekkam cheythilla? adinal neekkam cheyyathe adu avide thanne thirichu post cheyyum ennu viswasikkunnu.

    മറുപടിഇല്ലാതാക്കൂ
  19. അനാമിക എന്നത് എന്റെ പേര് തന്നെയാണ്. അല്ലെന്ന് താങ്കൾക്കെങ്ങിനെ പറയുവാൻ സാധിയ്ക്കും? താങ്കളാണോ എനിയ്ക്ക് പേരിടൽ നടത്തിയത്? നോക്കൂ താങ്കൾ വീണ്ടും എന്റെ വ്യക്തിജീവിതത്തിലേയ്ക്ക് എത്തിനോക്കുന്നു.
    താങ്കൾ ഒന്നുകിൽ എന്നെ നേരിട്ടറിയില്ലെങ്കിൽ പോലും സ്വമേധയാ ശത്രുവായി കണക്കാക്കി മനസിൽ കൊണ്ടു നടക്കുന്ന ഒരാൾ ആണ്. അല്ലെങ്കിൽ മറ്റാർക്കോ വേണ്ടി വാലിട്ടാട്ടുന്ന ഒരാൾ. ഏത് ഗണത്തിലാണ് താങ്കൾ എന്നെനിയ്ക്കറിയില്ല.
    എന്റെ എഴുത്ത് ഓവർ ആയാൽ.. താങ്കൾ അത് വായിയ്ക്കാതിരുന്നാൽ പോരേ സുഹൃത്തേ? എന്തിനു കഷ്ടപ്പെട്ട് സമയം ചിലവഴിയ്ക്കണം എന്റെ എഴുത്തുകൾ വായിയ്ക്കുവാൻ?

    കഷ്ടമെന്നേ പറയുവാനുള്ളൂ.. എഴുതുവാനും അത് പ്രസിദ്ധീകരിയ്ക്കുവാനും ഉള്ള എന്റെ ആവിഷ്കരണ സ്വാതന്ത്ര്യത്തിൽ കൈകടത്തുവാൻ ഞാൻ ആർക്കും അധികാരം നൽകിയിട്ടില്ല. എഴുതുന്നതോ എഴുതാതിരിക്കുന്നതോ എന്റെ ഇഷ്ടം. അതൊരു പക്ഷേ എന്റെ അനുഭവമായിരിക്കാം. അല്ലെങ്കിൽ എനിയ്ക്കറിവുള്ളവരുടെ അനുഭവമായിരിക്കാം. വായിയ്ക്കുന്നതോ വായിയ്ക്കാതിരിക്കുന്നതോ താങ്കളുടെ ഇഷ്ടം. പക്ഷേ എഴുതരുത് എന്ന് പറയുവാൻ, താങ്കൾ ആരുമല്ല. അത് ഓർത്താൽ നന്നായിരിക്കും വെളിപ്പെടുത്തുവാൻ ഒരു നാമമോ വ്യക്തിത്വമോ ഇല്ലാത്ത അജ്ഞാതാവേ... മാത്രമല്ല, അഭിപ്രായം എഴുതിയ വിഷയത്തെ കുറിച്ചായിരിക്കണം എന്ന ഒരു സാമാന്യ ബോധമുണ്ട്. അല്ലാതെ എഴുതിയ ആളുടെ വ്യക്തിജീവിതത്തെ കുറിച്ചായിരിക്കരുത്. താങ്കൾ ചെയ്തത് അതാണ്. അത് തെറ്റെന്ന് പറഞ്ഞതിനാണ് താങ്കൾ ഇത്രയും വികാരഭരിതനായത്!! താങ്കൾ പറഞ്ഞ വാക്കുകൾ പറയട്ടെ, തെറ്റ് തെറ്റ് തന്നെയാണ്. അത് അഭിപ്രായമിടൽ ആയാലും അതിനൊരു സാമാന്യബോധമുണ്ട്. എഴുത്തിനെ കുറിച്ച് പറയാതെ എഴുത്തുകാരിയെ തേടി പോകുന്നത് താങ്കൾ നേരത്തെ ഉപയോഗിച്ച ഒരു വാക്കിന്റെ പ്രവൃത്തിരൂപമാണ്.

    മറുപടിഇല്ലാതാക്കൂ
  20. സിജോ.. നീക്കം ചെയ്ത് പോയല്ലോ സുഹൃത്തേ... പ്രശാന്ത് പറഞ്ഞ അസഭ്യം എന്താണെന്ന് ഒന്നു ചൂണ്ടിക്കാട്ടിയാൽ നന്നായിരുന്നു. പക്ഷേ അജ്ഞാതൻ ഉപയോഗിച്ച വാക്കുകൾ... അത് എന്നേക്കാൾ നന്നായി ഇപ്പോൾ താങ്കൾക്ക് അറിയാം എന്ന് വിശ്വസിയ്ക്കുന്നു. ;)

    മറുപടിഇല്ലാതാക്കൂ
  21. അജ്ഞാതന്‍2013, ഏപ്രിൽ 12 8:58 PM

    Anakika thankal thankalude masasakshiye vanchichirikkunnu, Anamika thankalude peranennu stapichedukkan oru padu strugle cheythu! oru padu ezhuthi.. Thankal kallam paranjirikkunnu. Thankale enikkariyam. njan thankalude satru allathanum. enikku thankale ariyavunnathu kondu matram njan ajnjathanayi irunnu atra matram.
    Ini ee ajnjathan thankalude kalla kadha ezhuthunna ee blogil pravesikkukayo comment idukayo illa. thankal ippol cheythathu pole sahacharyam manushyane kallan mar akkum ennu ennum manasilakkukka..

    മറുപടിഇല്ലാതാക്കൂ
  22. അജ്ഞാതാ.. ഇത് മാത്രമേ എനിയ്ക്കും ആവശ്യമുണ്ടായിരുന്നുള്ളൂ.. താങ്കൾ എന്നെ അറിയുമോ എന്ന് എനിയ്ക്കറിയണമായിരുന്നു. എന്റെ ആവശ്യം നടന്നു. എന്റെ പേര് അനു എന്നാണ്. അനാമികയെ ചുരുക്കി വിളിച്ചാലും അതേ പേരു തന്നെ ലഭിയ്ക്കും. പക്ഷേ അജ്ഞാതാ.. താങ്കളെ എന്ത് പേര് വിളിയ്ക്കണം?

    താങ്കൾ എന്റെ ശത്രു ആകണമെന്നില്ല. പക്ഷേ എന്നെ താങ്കൾ ശത്രു ആയി കണക്കാക്കിയിരിക്കുന്നു എന്ന് ആദ്യ അഭിപ്രായം മുതലേ മനസിലാക്കാം.. താങ്കൾ പറഞ്ഞ ഒരു വാക്ക് ചെറിയ വ്യത്യാസത്തോടെ ഞാനും പറയട്ടെ.. സാഹചര്യമാണ് മനുഷ്യരെ കഞ്ചാവടിക്കാരും മറ്റും ആക്കുന്നതും എന്നും മനസിലാക്കുക. !

    മറുപടിഇല്ലാതാക്കൂ
  23. നൈജിൽ, താങ്കൾ തെറ്റിധരിച്ചിരിക്കുന്നു, എന്നെ. ഞാൻ തെറ്റിധരിച്ചതായിട്ട്!!! :)

    മറുപടിഇല്ലാതാക്കൂ
  24. For All my friends, I was watching it Since the beginning, very bad....
    എന്താണ് ജാതി...? എന്താണ് മതം...? ചിന്തിച്ചു നോക്കിയാല്‍ ഇവ രണ്ടും തമ്മില്‍ ഒരു അന്തരവും ഇല്ല. മനുഷ്യ സമൂഹത്തില്‍ അശാന്തിയും ദുരന്തങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കുവാന്‍ മാത്രം ഉപകരിക്കുന്ന കുറെ അന്ധ വിശ്വാസങ്ങളില്‍ മാത്രം അധിഷ്ഠിതമായ രണ്ടു ആശയങ്ങള്‍ മാത്രമാണ് ഇവ രണ്ടും.

    പിന്നെ എടുത്തു പറയുവാന്‍ മാത്രം ഉള്ള വ്യത്യാസം എന്താണ് എന്നാണെങ്കില്‍ ഇതില്‍ ഒന്ന് നമ്മുടെ ഭാരതത്തില്‍ ജനിച്ചതും; മറ്റൊന്ന് ഇവിടേയ്ക്ക് ഇറക്കുമതി ചെയ്തതും എന്നത് തന്നെ. ജാതി എന്നത് സ്വദേശിയായ ഒരു പിശാച് ആണെകില്‍; മതം എന്നത് വിദേശി. ഇവ രണ്ടു മൂലവും മനുഷ്യന് ഒരു കാലത്തും ഒരിക്കലും ഒരു ഗുണവും ഉണ്ടാകുകയില്ല എന്ന് മാത്രമല്ല; മനുഷ്യരെ തമ്മില്‍ വേര്‍തിരിക്കുന്നതിനും അവര്‍ തമ്മില്‍ നില നില്‍ക്കുന്ന സ്നേഹവും സഹിഷ്ണുതയും തകര്‍ക്കുന്നതിനും, ഈ ഭൂമിയെ തന്നെ ഒരു നരകം ആക്കി മാറ്റുന്നതിനും മാത്രമേ ഇവ ഉപകരിക്കൂ എന്ന് ലോക ചരിത്രം പരിശോധിച്ചാല്‍ തന്നെ നമുക്ക് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. അടിസ്ഥാനപരമായി ഇവ രണ്ടും പഠിപ്പിക്കുന്ന വസ്തുത ഒന്ന് തന്നെയാണ്, "നമ്മള്‍ ശ്രേഷ്ഠന്മാര്‍; മറ്റെല്ലാവരും നികൃഷ്ടന്‍മാര്‍"''. ഇനി പറയൂ ഇവ തമ്മില്‍ എന്താണ് വ്യത്യാസം ?

    നിര്‍വ്വചിക്കുമ്പോള്‍ ഇവ രണ്ടും വേറെ ആണെന്ന് തോന്നുന്ന രീതിയില്‍ ആണ് ഇവയെ വ്യാപാരം നടത്തി ജീവിക്കുന്നവര്‍ സംസാരിക്കുക. ദൈവം, സ്വര്‍ഗ്ഗം, നരകം, വിശ്വാസം, നിത്യ ശാന്തി, ആത്മ ശാന്തി, ഏക ദൈവം, എന്നൊക്കെ മനുഷ്യനെ എളുപ്പം മയക്കാന്‍ കഴിയുന്ന മായങ്ങള്‍ ചേര്‍ത്ത് സംസാരിക്കുമ്പോള്‍ യുക്തിബോധം ഇല്ലാത്ത വിഡ്ഢികള്‍ ഇവര്‍ വിരിയ്ക്കുന്ന "മതം'' എന്ന വലയില്‍ വീഴുന്നു.

    ഭാരതത്തില്‍ ജനിച്ച പിശാചായ ജാതിയെ ഇല്ലാതെ ആക്കിയത് ഇവിടെ ജനിച്ചു വളര്‍ന്ന മഹാ ഗുരുക്കന്മാര്‍ തന്നെ ആയിരുന്നു. സ്വാമി വിവേകന്ദനന്‍ കേരളത്തെ മാത്രം "ഭ്രാന്താലയം" എന്ന് വിളിച്ചത് ഇവിടെ ഉണ്ടായിരുന്ന ജാതിക്കോമരങ്ങളെ കണ്ടിട്ട് തന്നെ ആയിരുന്നു എന്നതില്‍ ഒരു സംശയവും വേണ്ട. പക്ഷെ ശ്രീ നാരായണ ഗുരുദേവന്‍, ചട്ടമ്പി സ്വാമികള്‍, അയ്യങ്കാളി മുതലായ മഹാ പുരുഷന്മാരുടെ സാന്നിധ്യം ആ പിശാചിനെ തല്ലിയൊതുക്കുവാന്‍ നമ്മെ വേണ്ടും വണ്ണം സാഹായിച്ചു. ഈ ഗുരുക്കന്മാരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാത്ത ഗുരുത്വം ഇല്ലാത്ത ചില വക്രബുദ്ധികളുടെ മനസ്സില്‍ മാത്രമാണ് ഇന്ന് ജാതി നില നില്‍ക്കുന്നത്; എങ്കിലും ജാതി വ്യത്യാസം ഇന്ന് മരണ ശയ്യയില്‍ തന്നെയാണ് എന്ന് അഭിമാനത്തോടെ നമുക്ക് പറയാം...!

    പക്ഷെ അതിനു പകരം ഇറക്കുമതി ചെയ്യപ്പെട്ട മതം എന്ന പിശാച് ഇപ്പോള്‍ തഴച്ചു വളരുന്നു. ജാതിവ്യത്യാസം മൂലം ഉണ്ടായിരുന്നതിനേക്കാള്‍ അപകടകരമായ അവസ്ഥയാണ് മതവ്യത്യാസം മൂലം ഉണ്ടാകുന്നത് എന്നതാണ് സത്യം. ജാതി മറ്റുള്ളവനെ അകറ്റി നിര്‍ത്താന്‍ പഠിപ്പിക്കുമ്പോള്‍; മറ്റു മത വിശ്വാസിയെ കൊന്നു കളയണം എന്നാണ് മതം പഠിപ്പിക്കുന്നത്. ഇതൊന്നും കൂടാതെ മറ്റു മത വിശ്വാസികളുടെ കഴുത്ത് എങ്ങിനെ വെട്ടണം; കൈ എങ്ങിനെ വെട്ടണം എന്നിങ്ങനെയൊക്കെയാണ് മതങ്ങളുടെ "വിശുദ്ധ ഗ്രന്ഥങ്ങള്‍"'' മത വിശ്വാസികളെ ചെറുപ്പം മുതലേ പഠിപ്പിക്കുന്നത്. എന്നിട്ട് ഈ മതങ്ങള്‍ പ്രചരിപ്പിക്കുവാന്‍ വേണ്ടി ഇവര്‍ പണ്ടെങ്ങോ നിലനിന്നിരുന്ന "വര്‍ണ്ണ വ്യവസ്ഥയെ" വലിയ വായില്‍ വ്യാഖ്യാനിക്കുന്നു; തെരുവ് വേശ്യയുടെ ചാരിത്ര പ്രസംഗം പോലെ...!

    ജാതി മതം എന്നിവയെക്കുറിച്ച് സംസാരിക്കുന്നത് തന്നെ അര്‍ത്ഥശൂന്യം ആണ് എന്നതിനാല്‍ ഇവിടെ നിര്‍ത്തുന്നു. പക്ഷെ ഇവയെ എങ്ങിനെ നേരിടും എന്നത് എല്ലാവരും അറിഞ്ഞിരിക്കണമല്ലോ; അതുകൊണ്ട് പറയാം. എന്റെ ജാതി ശ്രേഷ്ഠം; എന്റെ മതം ശ്രേഷ്ഠം; എന്റെ മാര്‍ഗ്ഗത്തിലേക്ക് വരിക; എന്റെ മതത്തിലേക്ക് വരിക എന്നൊക്കെ പറയുന്നവരെ കണ്ടാല്‍ ഉടന്‍ തന്നെ ഒരു പേപ്പട്ടിയെ കണ്ടാല്‍ എന്ന വണ്ണം വഴി മാറി നടക്കുക. ജാതി, മതം മുതലായ പേ പിടിച്ച ആ മനുഷ്യ ജീവികളെ ആര്‍ക്കും ഒരിക്കലും രക്ഷിക്കാന്‍ കഴിയില്ല എന്നതിനാല്‍ അവരെ അവരുടെ വഴിക്ക് വിടുക; രക്ഷിക്കാനായി അവരെ സമീപിക്കുന്നവര്‍ തീച്ചയായും പേ പിടിച്ചു മരിക്കേണ്ടി വരും.

    എല്ലാ മതങ്ങളും നല്ലതാണ് എന്ന് പറയുന്നതും ശുദ്ധ മണ്ടത്തരം തന്നെ; എല്ലാ പിശാചും നല്ലവര്‍ ആണ് എന്ന് പറയും പോലെ അസംബന്ധമാണത്.

    ഭാരതം ധര്‍മ്മത്തിന്റെ ഭൂമിയാണ്‌.; ജാതികള്‍ക്കും മതത്തിനും ഈ ധര്‍മ്മ ഭൂമിയില്‍ പേപ്പട്ടികള്‍ക്ക് ഉള്ള സ്ഥാനമേ ലഭിക്കൂ. ആരെയും ദ്രോഹിക്കാതെ സ്വന്തം ഇഷ്ടത്തിന് ജീവിക്കുവാന്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന ലോകത്തിലെ ഏറ്റവും മഹത്തായ സനാതന ധര്‍മ്മം എന്നും വിജയിച്ചു നില നില്‍ക്കുക തന്നെ ചെയ്യും.
    Courtesy:- Somebody

    മറുപടിഇല്ലാതാക്കൂ
  25. ഹ ഹ ഹ!! നൈജിൽ നല്ല ഒരു വിഷയം അപ്രസക്തമായ ഒരിടത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതിൽ അമർഷമുണ്ട്. എങ്കിലും നന്ദി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Ivide aanu ithu post cheyyendathu, Thankal enthinanu purposefully chila postukal enikku share cheyyunnathu?
      Angane alle njan ivide ethippettathu!!
      enthayalum Thanks,
      Vishu Aasamsakal.

      ഇല്ലാതാക്കൂ
  26. എത്തിപ്പെട്ടത്!! പക്ഷേ എൻട്രി അതേകുറിച്ച് ഒന്നും പറയുന്നില്ല. :)
    നന്ദി. വിഷു ആശംസകൾക്ക്.

    മറുപടിഇല്ലാതാക്കൂ